|Irshad Tuvvur|
കഴിഞ്ഞ മാസം നിതീഷ്‌കുമാര്‍ ബീഹാറില്‍ ബി.ജെ.പി യോട് ചേര്‍ന്നത് മതേതരവാദികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നരേന്ദ്ര മോദിക്കെതിരില്‍ അഥവാ സേഛാധിപത്യ ഫാഷിസത്തിനു മുന്നില്‍ അവര്‍ക്ക് ഭീതിജനകമായ ഒരു ചിത്രമായിരുന്നു നിതീഷ്. പക്ഷെ തന്റെ സത്വ സിദ്ധ ശൈലിയില്‍ മോദി നിതീഷിനെ കൈക്കലാക്കിയിരിക്കുകയാണ്. എന്നാല്‍ ഒരു ചരിത്ര പ്രസിദ്ധ ഐക്യത്തിന് മുന്നില്‍ ചില വാതിലുകള്‍ തുറന്നിട്ടും അതിനെ കൊട്ടിയടക്കുന്ന പ്രവണത ഏറെ ദുഃഖകരമാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബന്ധത്തിന് മുതിര്‍ന്ന യെച്ചുരിയെ പോളിറ്റ് ബ്യൂറോ കരാട്ടിന്റെ നേതൃത്വത്തില്‍ തടഞ്ഞിരിക്കുകയാണ്. ഫാഷിസത്തിന്റെ അമരാധിപത്യത്തില്‍ നിന്ന് ഭാരതത്തെ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നടക്കേണ്ടതും. വെറും 36% ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ അധികാരം ലഭിച്ചത് 54% വോട്ടുകള്‍ ഭിന്നിച്ചതിന്റെ പേരിലാണെന്ന് നാം ഓര്‍ക്കണം. പ്രതിപക്ഷം ഒന്നിച്ച് ശബ്ദിച്ച് വേണം മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍. പക്ഷേ അവര്‍ പല അടവു നയങ്ങളും സ്വീകരിച്ച് ഭാരതത്തെ കാവി വല്‍ക്കരിക്കുകയാണ്. അതിന്റെ ഭാഗമാണ് ആപ്പ് രാഷ്ട്രീയത്തിലെ ഇരുപത് അംഗങ്ങളെ തെരെഞ്ഞെടുപ്പ് കമ്മീഷണ്‍ റദ്ദ് ചെയ്തത്. ഈ വരുന്ന ഏപ്രിലില്‍ ഹൈദരാബാദില്‍ വെച്ച് നടക്കുന്ന cpim പാര്‍ട്ടി സമ്മേളനത്തില്‍ കരാട്ടിന്റെ കരട് രേഖ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഫാഷിസത്തിന് മുമ്പില്‍ ഉഗ്രരൂപമായി വാഴുന്നതിന്റെ മുന്നില്‍ നാം ഒരിക്കലും മുട്ട് കുത്തരുത്. അങ്ങനെയെങ്കില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസിനും അകാല ചരമമാവും വിധി. rss ഉം bjp യും ഇരു പാര്‍ട്ടിയുടേയും മുഖ്യരാഷ്ട്രീയ ശത്രു എന്ന നിലയില്‍ അവര്‍ക്കെതിരില്‍ ഒരു ചാലക ശക്തിയായിട്ടാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്. ഫാഷിസം ഒരിക്കലും തിരിഞ്ഞ് പോകുമെന്ന് നിനച്ചിരിക്കരുത്. അധികാര കസേരകളല്ല നമുക്ക് വലുത് ഭാരത ജനത്തിന്റെ ഭാവിയാണ്. നൂറ്റാണ്ടിലെ ബ്രിട്ടീഷ് സാമ്രാജ്യത്ത്വമാണ് അവര്‍ ഇവിടെ നടപ്പാക്കാന്‍ പോകുക. അതിന് മുന്‍പെയുള്ള ബാല കുറുവടികളാണ് ന്യൂന പക്ഷവേട്ടയും ഭീതി ജനകമായ ഭരണവും. ഗുജറാത്തില്‍ പരാക്രമണം നടത്തി മനുഷ്യ ഹത്യ പട്ടം അണിഞ്ഞാണ് മോദി ഇന്ന് ഇന്ദ്രപ്രസ്ഥാനത്തിലിരിക്കുന്നത്. അതിലേറെ മൂര്‍ത്തി ഭാവമാണ് കൈവരിക്കേണ്ടതെന്നുള്ള തെഗാഡിയയുടെ പ്രസ്താവന ഭീതിയോടെ നാം സ്മരിക്കണം. നവപ്രാജിമാര്‍ അടങ്ങി എന്നൊരിക്കലും നിനക്കരുത്.
അവര്‍ക്ക് മുമ്പില്‍ ഏറ്റവും നല്ല മതില്‍ കെട്ടാണ് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് ഐക്യം എന്നത് തെളിയിക്കുന്നത്. പരാക്രമണ രാഷ്ട്രീയത്തില്‍ നിന്ന് മാറി അന്യോനം പഴി പറയാതെ ഫാഷിസത്തിനെതിരെ നമുക്ക് കൈ കോര്‍ക്കാം.