അഹ്‌ലുബൈത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നബി കുടുംബമാണ്. അഹ്‌ലുല്‍ ബൈത്ത്, ആലുമുഹമ്മദ് ഈ അര്‍ത്ഥത്തിന്‍ ഉപയോകിക്കപ്പെടുന്നു. പ്രവാചക കുടുംബത്തിന്റെ പവിത്രത അടയാളപ്പെടുന്നതാണ് ഉദ്ദേഷിക്കപ്പെടുന്നത.് പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ അലി (റ),ഫാത്തിമ (റ), അസന്‍ (റ), ഹുസൈന്‍(റ) എന്നിവരെ നബി (സ) ഒരു വസ്ത്രം കൊണ്ട് മൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു ‘ഇവര്‍ എന്റെ അഹ്‌ലുബൈത്ത് ആകുന്നു ഇവരില്‍ നിന്ന് അഴുക്കുകള്‍ നീക്കുകയും ഇവരെ പരിശുദ്ധമാക്കുകയും ചെയ്യേണമെ’ (അഹമദ്) മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ) സുബഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ ഫാത്തിമ (റ) യുടെ വീടിനരികില്‍ എത്തിയാല്‍ ഇങ്ങനെ പറയുമായിരുന്നു. ‘അഹ്‌ലുല്‍ ബൈത്ത് നിസ്‌കാരം നിര്‍വഹിക്കുക . നബികുടുംബംായ നിങ്ങളില്‍ നിന്ന് മാലിന്യം ശുദ്ധീകരിക്കാനും നിങ്ങളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ‘സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നബി(സ)ഒരു ദിവസം ഞങ്ങളോട് ഉപദേശിക്കാന്‍ എഴുനേറ്റു നിന്നു.ശേഷം ഇപ്രകാരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് രണ്ട് ഭാരമുള്ള രണ്ടുസംഗതികളെ ഉപേക്ഷിപ്പിച്ചുപോകുന്നു. അവയില്‍ ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ആണ്. അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട് മറ്റൊന്ന് എന്റെ അഹ്‌ലുബൈത്താണ്’ എന്നുവച്ചാല്‍ അന്ത്യനാള്‍വരെ അഹ്‌ലുബൈത്തും നിലനില്‍ക്കും എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം .
മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം ‘അല്ലാഹു ഇസ്മാഈല്‍ സന്തതികളില്‍ നിന്നും കിനാനഃ ഗോത്രത്തേയും കിനാനയില്‍ നിന്ന് ഖുറൈശ് ഗോത്രത്തേയും ഖുറൈശ് ഗോത്രത്തില്‍ നിന്ന് ബനൂഹാശിമിനേയും ബനുഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു’.(മുസ്ലിം ,തുര്‍മുദി) നബികുടുംബത്തിന് ഇസ്ലാം ചില പ്രത്യേക സവിശേഷ സ്ഥാനം നല്‍കിയിട്ടുണ്ട്. അവരുടെ മഹനീയ പതിവിക്ക് ചേരാത്തതിനാല്‍ സമ്പന്നരെ ശുദ്ദീകരിച്ച പദാര്‍ത്ഥമായ സകാത്തിന്റെ മുതല്‍. അവര്‍ക്ക് നിശിദ്ധമാക്കിയിട്ടുണ്ട് ഇത് ബോധിപ്പിക്കുന്ന ചില തിരുവചനങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം . ‘സ്വദഖ (നിര്‍ബന്ധ ദാനം ) മുഹമ്മദിന്റെ കുടുംബത്തിന് പറ്റിയതല്ല. അത് ജനങ്ങളുടെ അഴുക്കുകളാണ്.(മുസ്ലിം) ഒരിക്കല്‍ അലി(റ) ന്റെ മകന്‍ ഹസന്‍ (റ) സകാത്ത് വകയിലുള്ള കാരക്കയില്‍ നിന്ന് ഒരു കാരക്ക എടുത്ത് കഴിക്കാന്‍ നിന്നപ്പോള്‍ അവിട്ന്ന് നബി(സ)പറഞ്ഞു. ആ കാരക്ക നീ അത് വലിച്ചെറിയുക നാം സകാത്ത് ഭക്ഷിക്കുകയില്ല എന്ന് നിനക്കറിയില്ലെ ? (ബുഖാരി മുസ്ലിം) എന്നാല്‍ അഹ്‌ലുബൈത്തിന് ഹദിയയും ഭഹീമത്ത് സ്വത്തും സ്വീകരിക്കാം. സന്മാര്‍ഗ സമ്പത്തിന്റെ ഒരു വിഹിതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ യുദ്ധത്തില്‍ നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്ന് അതിന്റെ അഞ്ചില്‍ ഒന്ന് അല്ലാഹുവിനും റസൂലിനും അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിവോക്കര്‍ക്കുമുള്ളതാണ് നിങ്ങള്‍ മനസ്സിലാക്കുവിന്‍(അന്‍ഫാല്‍ 41).
നിസ്‌കാരത്തില്‍ നബി (സ) യുടെ കുടുംബത്തിന് വേണ്ടി സ്വലാത്ത് ചൊല്ലുന്നത് സുന്നത്തായി നിശ്ചയിക്കപ്പെട്ടതില്‍ നിന്നും ഇസ്ലാം അവര്‍ക്ക് നല്‍കിയ മഹത്ത്വം സുതാര്യസ്പഷ്ടമാണ്. നബി(സ)കാലത്തും തുടര്‍ന്നും സ്വഹാബികള്‍ നബി(സ)യുടെ കുടുംബത്തിന് സ്‌നേഹാദരവോടെയാണ് പെരുമാറിയിരുന്നത്. അബൂബക്കര്‍ (റ) പറയുന്നു. അഹ്‌ലുല്‍ ബൈത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദ് നബി(സ) സൂക്ഷിക്കുക. (ബുഖാരി) മറ്റൊരിക്കല്‍ അദ്ദേഹം അലി (റ)യോട് പറഞ്ഞു. എന്റെ കുടുംബത്തേക്കാള്‍ നബി(സ) യുടെ കുടുംബത്തോട് ബന്ധം പുലര്‍ത്താനാണെനിക്കിഷടം .അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ് അത് കൊണ്ട് തന്നെ നബി തങ്ങളുടെ കാലം മുതല്‍ ഇന്നുവരേയും അവരോടുള്ള സ്‌നേഹാദരവുകള്‍ മുസ്ലിം സമൂഹം കാലങ്ങളായി സംരക്ഷിച്ചു പോന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം ശ്രദ്ധിക്കുക ‘നബിയെ താങ്കള്‍ പറയുക ; അതിന്റെ പ്രബോധനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവിശ്യപ്പെടുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ’. (വി.ഖു. 42;23) ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നതിങ്ങനെ ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍ സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു . പ്രവാചകനെ നങ്ങള്‍ സ്‌നേഹിക്കണം അങ്ങയുടെ കുടുംബമേതാണ് എന്ന് ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു. അലി, ഫാത്വിമ അവരുടെ സന്തതികള്‍ അവരില്‍ സ്‌നേഹം വെക്കുക എന്നാല്‍ ഞാന്‍ അവരേയും സ്‌നേഹിക്കും .
മുസ്ലിം(റ) അബൂ ഹുറാറയില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം . നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ ഈ രണ്ടുകുട്ടികളെയും ഞാന്‍ സ്‌നേഹിക്കുന്നു അതിനാല്‍ ഇവരെയും ഇവരെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കേണമെ (മുസ്ലിം)
അഹ്‌ലുല്‍ ബൈത്തിന്റെ അനുഗ്രഹീത തണലില്‍ നമുക്ക് ജീവിത യാത്ര തുടരാം…….
Vahab Karuvarakkund
Vahab Karuvarakkund