|Ali Karippur|
കാരുണ്യവാനായ അല്ലാഹുവിന്റെ അനന്തര ഫലമായാണ് നാം ഓരോരുത്തരും ഭക്ഷണ കഴിക്കുന്നത്. അല്ലാഹു പടച്ച എന്തൊക്കെ ജീവജലങ്ങളുണ്ടോ അതിനൊക്കെയുള്ള വിഭവം അവന്‍ ഈ പ്രഞ്ചത്തില്‍ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ജീവോല്‍പത്തി മുതല്‍ പ്രപഞ്ചാന്ത്യം വരെയുള്ള മുഴുവന്‍ ജീവികള്‍ക്കുമുള്ള ഭക്ഷണം റാസിഖായ അല്ലാഹുവാണ് നല്‍കുന്നത്. ആഴക്കടലിനടിയില്‍ നീന്തി കളിക്കുന്ന ചെറു മത്സ്യത്തിനും കൊടും വനത്തിലെ ആകാശ പറവകള്‍ക്കും അവന്‍ തന്നെയാണ് ഭക്ഷണം നല്‍കുന്നത്. അവന് ആരാധിക്കാന്‍ വേണ്ടി സ്രഷ്ടക്കപ്പെട്ട മനുഷ്യ ജിന്ന് വര്‍ഗത്തിനും വഴിപ്പെട്ടാലും ഇല്ലെങ്കിലും റബ്ബ്് കണക്കാക്കിയ അന്നം നല്‍കുക തന്നെ ചെയ്യും. ജീവന്റെ നിലനില്‍പിനാവിശ്യമായ ഭക്ഷണത്തെ ഇഷ്ടപെടാത്തവരായ അല്ലെങ്കില്‍ ഉപയോഗിക്കാത്തവരോ ആയ ആരും തന്നെ ഇല്ല. വളരുന്ന വൃക്ഷത്തിനും ജന്മ കൊണ്ട ജീവിക്കും ഭക്ഷണം അനിവാര്യമാണ്. ആര് ഭയപ്പെട്ടാലും പടച്ചതമ്പുരാന്‍ കണക്കാക്കിയ ഭക്ഷണം നല്‍കപ്പെടുക തന്നെ ചെയ്യും.
ചരിത്രത്തിന്റെ ഇന്നലെ കളില്‍ കാണപ്പെടാത്ത വിചിത്രമായ സംസ്‌കാരത്തിലേക്കാണ് ആധുനിക മനുഷ്യന്‍ ഭക്ഷണ മേഖലയില്‍ നീങ്ങി കൊണ്ടിരിക്കുന്നത്. ജീവന്റെ നില നില്‍പ്പിനും ആരോഗ്യപരമായ ജീവിതത്തിനും വേണ്ടിയാണ് ഭക്ഷണം കഴിക്കേണ്ടത്. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ആഹരിക്കുക എന്ന ആശയത്തില്‍ നിന്നും ആഹരിക്കാന്‍ വേണ്ടി ജീവിക്കുക എന്ന ഇരുണ്ട ആശയത്തിലേക്ക് മനുഷ്യന്‍ എത്തി ചേര്‍ന്നിരിക്കുകയാണ്. പകലന്തിയോളം വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം രാത്രിയില്‍ കൂട്ടുകാര്‍കൊപ്പം പ്രകാശത്തില്‍ കുളിച്ച ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ചെന്ന ഗ്യാസാക്കുക ദുരവസ്ഥഥ ഇന്ന് എന്നും വളര്‍ന്നിരിക്കുകയാണ്.
രാത്രി ഭക്ഷണം ഇശാഇന് ശേഷം എന്ന വചനം എത്ര പ്രസക്തമാണ്. നമ്മുടെ നാട്ടില്‍ ഇശാഇന് ഉടനെയെങ്കിലും ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങുന്ന പതിവ് ഉണ്ടായിരുന്നു. 3 പതിറ്റാണ്ട് മുമ്പ് തുറക്കപ്പെട്ട ഗള്‍ഫിന്റെ വാതിലിലൂടെ കയറിയിറങ്ങിയ ഗള്‍ഫുക്കാരന്‍ അറബ് നാട്ടിലെ പണത്തിന്റെ കൊഴുപ്പില്‍ അര്‍ദ്ധരാത്രി അങ്ങാടി പശുക്കളാവുന്ന അറബ് കുമാരി കുമാരന്മാരുടെ പക്കലില്‍ നിന്നും ഇങ്ങ് മലയാളികളിലേക്കെത്തിച്ചതാണീ തിരു സുന്നത്തിനും നമ്മുടെ സംസ്‌കാരത്തിനും എതിരായ വൃത്തികേട്. അറബികള്‍ക്കാവട്ടെ പടിഞ്ഞാറുക്കാരില്‍ നിന്നും ലഭിച്ചതാണ്.
എന്തെങ്കിലും വെറൈറ്റി തേടുന്ന മനുഷ്യന്‍ പുതുമ തേടി ഭക്ഷണത്തിലും പലതും കാട്ടി കൂട്ടി തുടങ്ങി. ധരിക്കുന്ന വസ്ത്രത്തിനും അന്തിയുറങ്ങന്ന വീടിനും സഞ്ചരിക്കുന്ന വാഹനത്തിനും ആര്‍ഭാടവും അഭിവാനവും ഒരുമിപ്പിച്ച് അതിരുവിട്ട ഫാഷന്‍ നല്‍കുമ്പോള്‍ സ്വയം ഭ്രാന്തനായി മാറുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ഭക്ഷണത്തിിന്റെ നിറത്തിനും രുചിക്കും ഐറ്റത്തിനും മോഡി കൂട്ടി ഇന്ന് ഭ്രാന്തിന്റെ ഉത്തംഗതയില്‍ നാം ചെന്നെത്തുകയും ചെയ്തു. അതിന്റെ ഒടുക്കത്തെ ഉദാഹരണമാണ് തീന്‍ മേശയില്‍ പതഞ്ഞ് പൊന്തുന്ന ‘ ഫുള്‍ജാര്‍ സോഡ ‘ ആഭാസകരവും അനാരോഗ്യകരവും ഒപ്പം വിശുദ്ധ ദീനിന്റെ നിര്‍ദേശത്തെ പുറം കാല്‌കൊണ്ട് ചവിട്ടുകയും ചെയ്യുന്ന ഈ സംസ്‌കാരത്തെ എന്നെന്നേക്കുമായി പിഴുതെറിയാന്‍ നമുക്ക് കഴിയണം. നബി (സ) തങ്ങള്‍ പറയുന്നു : നിറപകിട്ടാര്‍ന്ന ഭക്ഷണപാനീയം കഴിച്ചും കളര്‍ ഡ്രസ് ധരിച്ചും സൊറ പറയുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ നിന്നും വരും. അവര്‍ എന്റെ സമുദായത്തിന്റെ നാശകാരികളാണ്’. അല്ലാഹുതന്ന പണം മിതത്തോടെ ഉപയോഗിക്കുന്നതിനു പകരം കൂള്‍ബാറുകള്‍ക്കും ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങള്‍ക്കും വളരുവാനുള്ള ചാലക ശക്തിയായി മാറുന്നു. ചൂടാറിയ ശേഷം മിതമായ രൂപത്തില്‍ കൈ കഴുകി ഇരുന്ന് ഭക്ഷിക്കാന്‍ നിര്‍ദേശിക്കുന്ന ദീനിന്റെ മാര്‍ഗത്തെ തൊട്ട് പുറം തിരിഞ്ഞിരുന്ന് ഒടുക്കം സര്‍വ്വ വിധം സൗകര്യമുള്ള വന്‍കിട ഹോസ്പിറ്റലുകളുടെ വളര്‍ച്ചയുടെ സഹായിയായി ആരും തിരിഞ്ഞു നോക്കാനില്ലാത്ത നിത്യ രേഗത്തിനടിമപ്പെടുന്ന ഒരു സങ്കീര്‍ണ ജീവിതത്തിലേക്ക് തിരിയാന്‍ വേമ്പല്‍ കൊള്ളുന്ന ആധുനിക മുസല്‍മാനുള്ള ശക്തമായ മുന്നറിയിപ്പാണ്. മുത്ത് റസൂല്‍(സ) അരുളിയ വര്‍ണ വൈവിധ്യമുള്ള പാനീയങ്ങളും ഭക്ഷണങ്ങളും വസ്ത്രവും ശീലമാക്കുന്ന മോഡല്‍ ജീവികള്‍ ഇന്ന് സമൂഹത്തില്‍ പിറന്നിരിക്കുന്നു. വാക്കും നാക്കും പേജും പേനയും ഈ ദുരവസ്ഥക്കെതിരെ നാം ഉപയോഗിക്കുന്നതോടൊപ്പം നമ്മിലോ നമ്മുടെ അഹ്‌ലുകാരിലോ അത്തരക്കാര്‍ ഉണ്ടാവുന്നതിനെ നാം ജാഗ്രതയോടെ കാണണം. കാരണം അവര്‍ ഉമ്മത്തിന്റെ വിനാശകാരികളാണ്.