ഇന്നലെ ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമ്മേളനത്തിൽ നമ്മൾ 36 പേർ ഒരു ബസ്സിൽ എത്തിയിരുന്നു. രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ ബുക്ക് ചെയ്തതിനാൽ അതു വാങാനായി നഗരിക്കു പുറത്തു കണ്ട ആദ്യ ഓട്ടോയിൽ കയറി …
കയറി ഉടനെ അദ്ദേഹത്തിന്റെ കമെന്റ്
ഈ മൈതാനം ഫുൾ ആയത് ഞാൻ ആദ്യായിട്ടാ കാണുന്നത്. ഇത്ര വലിയ സമ്മേളനമായിട്ടും ഒരു ബ്ലാക്കുമാവാതെ പോലീസുകാർക്ക് ഒരു പണിയും ഇല്ലാതെ മുഴുവൻ കൃത്യമയി നിയന്ത്രിക്കുന്ന വളണ്ടിയർ വിങിനെ കുറിച്ചും വാ തോരാതെ അദ്ദേഹം സംസാരിച്ചു. ഒരു ചെറിയ യോഗം ഉണ്ടായാൽ പോലും ബ്ലോക്കായി ഓട്ടോ പോവാൻ കഴിയാറില്ല എന്നദ്ദേഹം പറഞ്ഞു.
ഞാൻ അദ്ദേഹത്തിന്റെ പേരു ചോദിച്ചു: പേര് സജി എന്നാണെന്നും ആശ്രമം മൈതിനിയുടെ അടുത്തായിട്ടു തന്നെയാണ് താമസമെന്നും പറഞ്ഞപ്പോ??? ആ നാട്ടുകാരനായ ഒരു അമുസ്ലിം സഹോദരന്റെ സമ്മേളനത്തെ കുറിച്ചുള്ള സംസാരം കേട്ട് ശരിക്കും കോരിത്തരിച്ചു … സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു … അദ്ദേഹം ഹോട്ടലിൽ നിർത്തി വൈകുമെന്ന് പറഞ്ഞപ്പോ സാരമില്ല ഞാൻ തിരിച്ചു വിട്ടു തരാം എന്നു പറഞ്ഞു ഒരു മുശിപ്പും കാട്ടാതെ ഞാങളെ കാത്തിരുന്നു … ടൗണിലെ കുറച്ചൊക്കെ അറിയപ്പെടുന്ന സിററി ഹോട്ടലിൽ നിന്നും ഭക്ഷണം ഓട്ടോയിൽ വെച്ചു തിരികെ വിട്ടു. ഒന്നു രണ്ടു കിലോ മീറ്റർ പിന്നിട്ടപ്പോൾ ഹോട്ടലിൽ നിന്നും വിളി … നിങ്ങളുടെ ഭക്ഷണത്തിനു കൂടെയുളള ഒരു ഐറ്റം തരാൻ വിട്ടു പോയി അവിടെ കാത്തിരിക്കുമോ എന്ന ചോദ്യവും … അപ്പോഴും സജി ഏട്ടൻ ഓട്ടോ സൈഡാക്കി ഞങളോട് സഹകരിച്ചു. 5 മിനുട്ട് ശേഷം ഹോട്ടലിൽ നി്നനും ആ ഐറ്റവും കൊണ്ടു ആളെത്തി. ഞങളെ തിരികെ വിട്ടു മാന്യമായ ഒരു തുകയും വാങി ഓട്ടോ ഡ്രൈവർ മടങ്ങി.
ഞാൻ കന്തൂറയും തലൈക്കെട്ടുമാ വേഷം കൂടെയുള്ള ഇംറാന് തലയിൽ തൊപ്പിയുമുണ്ട് വേഷം നോക്കി ജാതിതിരിക്കുന്ന ഇന്ത്യയല്ല എന്റെ ഇന്ത്യ … കൊല്ലം ജില്ലയുടെ സത്യസന്ധതയും കണ്ടു. തീർത്തും വലിയ പ്രാധാന്യമില്ലാത്ത ഒരു ഐറ്റം ഞങൾക്കായി മാത്രം മാറ്റി വെച്ചത് വിളിച്ചു പറഞ്ഞു, കൊണ്ടു തരാൻ കാണിച്ച സത്യസന്ധതയും വലിയ അനുഭൂതിയായി ….
രണ്ടും വലിയ സന്തോഷദായകം തന്നെയാണ്. മനുഷ്യത്വം വറ്റാത്ത ജാതിയുടേയും മതത്തിന്റെയും പേരിൽ കടിച്ചു കീറാത്ത നല്ല മനുഷ്യർ പച്ച മനുഷ്യരായി ജീവിക്കുന്ന ഈ ഇന്ത്യ എന്ന മാതൃരാജ്യത്തെ കീറിമുറിക്കാൻ അനുവദിച്ചു കൂടാ…
#NO CAA#
#Reject NRC#
Samastha sammelanam
Kollam.
Subscribe
Login
0 Comments
Oldest