✍️ ഇർഫാൻ അബൂബക്കർ
ഇന്ന് ലക്ഷദ്വീപിലെ പ്രിയ സുഹൃത്തിന് വിളിച്ചിരുന്നു ,നാട്ടിലെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു “നാട് വലിയൊരു പ്രതിസന്ധി യിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സ്വത്വവും,സംസ്കാരവും ഫാഷിസം ചോദ്യം ചെയ്ത്കൊണ്ടിരിക്കുകയാണ്.”
അടുത്തകാലം വരെ സമാധാന ജീവിതം നയിച്ചിരുന്ന ദ്വീപ്,2020 ഡിസംബറിൽ ഫാസിസ്റ്റ് അജണ്ടയുമായി കേന്ദ്രം നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വരവോടെയാണ് അശാന്തമാവുന്നത്.മദ്യരഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾക് അനുമതി കൊടുത്തു,ബീഫ് നിരോധനം നടത്തി തീൻമേശയിലും കൈകടത്തി.,രണ്ട് മക്കളിൽ കൂടുതലുള്ളവർക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്, തുടങ്ങി സാധാരണക്കാരുടെ മത്സ്യബന്ധന സംവിധാനങ്ങളെ തകർക്കുന്ന നിയമങ്ങൾ വരെ വന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽവരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി, കൂടാതെസർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പേരെയാണ് പിരിച്ച് വിട്ട്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്വന്തം വീടിനു പോലും മൂന്ന് വർഷത്തെ പെർമിറ്റ് മാത്രം നൽകി അവരെ തുരത്താനുള്ള തയ്യാറെടുപ്പിലാണ് സംഘ്പരിവാർ. എഴുപതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവ്വീസും, മത്സ്യബന്ധനവുമാണ് അവരുടെ പ്രധാന ജീവിതോപാധികൾ. നമ്മളെപോലെ കൂടുതൽ അവസരങ്ങൾ അവർക് അന്യമാണ് അറിയാലോ…?!
ഈ നെറികേടുകൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ജയിലിലടക്കാൻ “ഗുണ്ടാ ആക്ട് “എന്ന കരി നിയമം,തുടങ്ങി എല്ലാ അർത്ഥത്തിലും പ്രഫുൽ പട്ടേലും സംഘവും ദ്വീപ് ജനതയെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മോട് ചേർന്ന് നിൽക്കുന്ന,മലയാളികൾകൂടിയായ , സ്നേഹിക്കാൻ മാത്രമറിയുന്ന ആ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളത്തിനും ബാധ്യതയുണ്ട്.
ദ്വീപിന്റെ എല്ലാമെല്ലാമായിരുന്ന , ആ ജനതയുടെ അവകാശങ്ങൾ സ്ഥാപിച്ച് നൽകിയ പി എം സയീദിനെപ്പോലെ ഒരു നേതാവ് ഇന്നവർക്കില്ല…!കേരളത്തിലെ MP മാർ ഈ വിഷയം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരികയും, പാർലമെന്റിൽ ഉന്നയിക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു!!!
#savelakshadweep