സൂറത്തുകൾ
1.എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
ഉ. സൂറതുൽ മുജാദല
2.ആദ്യമായി പൂർണ്ണമായി അവതരിച്ച സൂറത്ത് ഏത്?
ഉ. അൽഫാത്തിഹ
3.രണ്ട് തവണ ഇറക്കപ്പെട്ട സൂറത്ത് ഏതാണ്?
ഉ. അൽഫാത്തിഹ
4.ഖുർആൻ എന്ന പദം ഏറ്റവും കൂടുതൽ വന്ന സൂറത്?
ഉ. അൽ അൻആം
5.ഉമ്മുൽ ഖുർആൻ എന്നറിയപ്പെടുന്ന സൂറത്?
ഉ. അൽ ഫാത്തിഹ
6.ഖൽബുൽ ഖുർആൻ എന്നറിയപ്പെടുന്ന സൂറത്?
ഉ. യാസീൻ
7.നജാഇബുല്‍ ഖുര്‍ആന്‍ (ഖുര്‍ആനിന്റെ മഹിമകള്‍)എന്നറിയപ്പെടുന്ന സൂറത്??
ഉ. അൽ അൻആം
8.ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്?
ഉ. അൽ ബഖറ
9.ഖുർആനിന്റെ തലവൻ എന്നറിയപ്പെടുന്ന സൂറത്?
ഉ. അൽ ബഖറ
10.ഖുർആനിന്റെ മണവാട്ടി എന്നറിയപ്പെടുന്ന സൂറത്?
ഉ. അൽ റഹ്മാൻ
11.സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാന്‍ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്?
ഉ. അല്‍ നൂര്‍
12.“ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്” എന്ന് നബി(സ)പറഞ്ഞ സൂറത്?
ഉ. അൽ ഫത്ഹ്
13.എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
ഉ. അൽ അൻആം
14.പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകുമെന്ന് നബി(സ്വ) പറഞ്ഞ സൂറത്?
ഉ. അൽബഖറ
15.ദാരിദ്ര്യം ഇല്ലാതാക്കാനുള്ള സൂറത്ത്?
ഉ. അൽ വാഖിഅ
16.ദജ്ജാലിൽ നിന്ന് രക്ഷനേടാനുള്ള സൂറത്?
ഉ. അൽ കഹ്‌ഫ്
17.ഖബ്ർ ശിക്ഷയിൽ നിന്ന് രക്ഷകിട്ടാനുള്ള സൂറത്?
ഉ. അൽ മുൽക്
എത്ര തവണ?
18.ഖുർആൻ എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട് ?
ഉ. 70
19.അല്ലാഹു എന്ന പദം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
ഉ. 2,699
20.റമളാൻ എന്ന പദം എത്ര ഖുർആനിൽ എത്രതവണ വന്നിട്ടുണ്ട്?
ഉ. 1 തവണ
21.നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
ഉ. 5 തവണ (മുഹമ്മദ് 4, അഹ്മദ് 1)
22.’ലാ ഇലാഹ ഇല്ലല്ലാഹു’ എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
ഉ. 2 തവണ
23.ദിവസം എന്ന പദം(യൗമ്) ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
ഉ. 365
24.മാസം എന്ന പദം(ശഹ്ർ) ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
ഉ. 12
25.ഖുർആനിൽ പറഞ്ഞ ഏറ്റവും വലിയ സംഖ്യ?
ഉ. ഒരു ലക്ഷം
ഒന്ന്
26.ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഏക വനിത?
ഉ. മര്‍യം ബീവി(റ)
27.ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഏക സ്വഹാബി?
ഉ. സൈദ് ബ്‌നു ഹാരിസ്(റ)
28.ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ് ശപിച്ച ഏക വ്യക്തി?
ഉ. അബൂലഹബ്
29.ഖുര്‍ആനില്‍ ഉപയോഗിച്ച ഏക കുന്‍യത് പേര്?
ഉ. അബൂലഹബ്
30.ഖുര്‍ആനില്‍ പറഞ്ഞ ഏക വിവാഹ കഥ?
ഉ. മൂസ നബിയും സഫൂറ ബീവിയും
31.ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന ഏക കത്ത്?
ഉ. സുലൈമാന്‍ നബി(അ) സബഇലെ ബില്‍ഖീസ് രാഞ്ജിക്ക് അയച്ചത്
നിങ്ങള്‍ക്കറിയുമോ..?
32.ഖുര്‍ആന്‍ അവതരണം തുടങ്ങിയ ക്രിസ്തുവര്‍ഷം?
ഉ. 610 CE
33.ഖുര്‍ആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
ഉ. അല്ലാഹു
34.ഒന്നാമതായി ഖുര്‍ആന്‍ മനപ്പാഠമാക്കിയ വ്യക്തി?
ഉ. മുഹമ്മദ് നബി(സ്വ)
35.ഖുര്‍ആന്‍ ആദ്യമായി പാരായണം ചെയ്യപ്പെട്ട വീട്?
ഉ. മക്കയിലെ ഖദീജ ബീവി(റ)യുടെ വീട്
36.’ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി’ എന്നറിയപ്പെടുന്നത്?
ഉ.ഹഫ്‌സ ബീവി(റ)
37.ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
ഉ. അബൂബക്കര്‍(റ)
38.മുസ്ഹഫ് എന്ന നാമം നല്‍കിയത് ആര്?
ഉ. അബൂബക്കര്‍(റ)
39.ആദ്യമായി അച്ചടിച്ച് വിതരണം ചെയ്ത ഖലീഫ ആര്?
ഉ. ഉസ്മാന്‍ (റ)
40.ഖുര്‍ആനിലെ അക്ഷരങ്ങള്‍ക്ക് പുള്ളി നല്‍കിയ ഭരണാധികാരി?
ഉ. ഹജ്ജാജ് ബ്‌നു യൂസുഫ്
41. ഖുര്‍ആന്‍ ലിപിയുടെ പേര്?
ഉ. റസ്മുല്‍ ഉസ്മാനി
42.ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം?
ഉ. തഫ്‌സീര്‍ അല്‍ കബീര്‍(32 വാള്യങള്‍)
43.ഖുര്‍ആന്‍ ആദ്യമായി പരിഭാഷപ്പെടുത്തിയത് ഏത് ഭാഷയില്‍?
ഉ. പേര്‍ഷ്യന്‍
44.ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്തപ്പെട്ടത് ഏതു ഭാഷയില്‍?
ഉ. ഇംഗ്ലീഷ്
45.മലയാളത്തിലെ ആദ്യ ഖുര്‍ആന്‍ പരിഭാഷ?
ഉ. 1902-ല്‍ മായിന്‍ കുട്ടി ഇളയ രചിച്ചത്
46.ഉസ്മാന്‍(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആനിന്റെ രണ്ട് പതിപ്പുകള്‍ സൂക്ഷിക്കപ്പെട്ടത് എവിടെ?
ഉ. താഷ്‌കന്റിലെ ഉസ്ബെക് മ്യൂസിയത്തിലും, ഇസ്താംബൂളിലെ തോപ്കാപ്പി മ്യൂസിയതിലും
47.കേരളീയര്‍ അനുവര്‍ത്തിച്ചുപോരുന്ന ഖാരിഅ് ആരാണ്?
ഉ. അബൂബക്കര്‍ ആസ്വിമുബ്‌നു അബിന്നജൂദ്
48.ലോകത്ത് ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ അച്ചടിക്കുന്ന സ്ഥാപനം?
ഉ. കിംഗ് ഫഹദ് ഖുര്‍ആന്‍ അച്ചടിശാല(മദീന)
49.ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ഖുര്‍ആന്‍ പാരായണ മത്സരം?
ഉ. 2023 ല്‍ സൗദിയില്‍ നടന്ന عطر الكلام ഖുര്‍ആന്‍ പാരായണ മത്സരം
50.ലോകത്തിലെ ഏറ്റവും വലിയ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി?
ഉ. മലപ്പുറം ചെറുമുക്ക് സ്വദേശി മുഹമ്മദ് ജസീം ഫൈസി തയ്യാറാക്കിയ 1,106 മീറ്ററുള്ള ഖുര്‍ആന്‍.