+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഹെയര്‍സ്‌റ്റൈല്‍, വസ്ത്ര ധാരണം നാംജൂതപാരമ്പര്യംപുണരുന്നുവോ?

| Hafiz Muhammed Basheer | 

      യുഗക്ഷയത്തിലേക്കുള്ള ലോകത്തിന്റെ സഞ്ചാരത്തിന് വേഗത കൂടിയിരുക്കുന്നു. അന്ത്യനാളിന്റെ അടയാളങ്ങളില്‍ പലതിനും ലോകം സാക്ഷിയായി. പലരും വര്‍ത്തമാന കാല സമൂഹത്തിനിടയില്‍                                  നടന്നുകൊണ്ടിരിക്കുന്നു.എത്രത്തോളമെന്നാല്‍ മുസ്്‌ലിംനാമ ധികളായ വലിയൊരു                 വിഭഗം ഇസ്്‌ലാമിന്റെ                                                           പവിത്രങ്ങളായ ആസയാദര്‍ഷങ്ങളെ പുച്ഛിച്ചുതളുന്നിടത്ത് വരെ എത്തി നില്‍ക്കുന്നു ലോകത്തിന്റെ അധോഗതിയിലേക്കുള്ള പതനം. മനസ്സില്‍ അണുമണിത്തൂക്കം പോലും ഈമാനില്ലാത്തവരുടെ കാലം വന്നാല്‍ അന്ത്യനാളിനെ അധിക കാലം കാത്തിരിക്കേണ്ടി വരില്ലെന്നാണ് പ്രവാചകധ്യാപനം. മതകാര്യങ്ങളില്‍ സൂക്ഷ്മതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവര്‍ ഇന്ന് അംഗുലിപരിമിതമായിരുക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. 
   ജൂതന്മാരും ക്രൈസ്തവരും കാലങ്ങളായി മുസ്ലിംകളില്‍
 ഭീകരത ചാര്‍ത്താനും ഇസ്്‌ലാമിനെ അല്‍പാല്‍പമായി ഉന്മൂലനം ചെയ്യാനുമുള്ള കഠിന് ശ്രമത്തിലാണെന്നത് ഒരു പരസ്യമായ രഹസ്യമാണ്. ഇത് അവലംബയോഗ്യമായ ചരിത്ര പുസ്തകങ്ങള്‍ കൊണ്ട് അനിഷേധ്യമായ രൂപത്തില്‍ സമര്‍ത്ഥിക്കാന്‍ യാതൊരു വിദ പ്രയാസവുമില്ല. എങ്കിലും ഇപ്പോഴും കണ്ണുതുറക്കാത്ത മുസ്്‌ലിം സമുദായം അവര്‍ക്കുഴിക്കുന്ന ചതിക്കുഴികളിലൊക്കെ വീണുകൊണ്ടുരിക്കുന്നു എന്നത്് സങ്കടകരമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകാടിസ്ഥാനത്തില്‍ മുസ്്‌ലിം സമുദായത്തിന്റെ ആചാര അനുഷ്ടാട വേഷ, സ്വഭാവ, ഗുണങ്ങളില്‍ വന്ന മാറ്റങ്ങള്‍ പരിശോധിച്ചാല്‍ നമുക്കിത് വ്യക്തമായി ബോധ്യപ്പെടും.

ആധിനികതയുടെ അതിപ്രസരണത്തില്‍ ഇസ്്‌ലാമികത പാടെ തകര്‍ന്ന് പോയ അറഭ് രാഷ്ട്രങ്ങളെ കുച്ച് ചര്‍ച്ച ചെയ്താല്‍ പേജുകള്‍ ദീര്‍ഘിക്കുമെന്നറിയാം. തത് കാലം നമ്മുടെ കൊച്ചുകേരളത്തില്‍ സമീപ കാലഘട്ടങ്ങളില്‍ മുസ്്‌ലിംകള്‍ക്കിടയില്‍ വന്ന ചില മാറ്റങ്ങളിലൂടെ ഒരു മിന്നല്‍ പര്യടനം നടത്താം. 
തലമുടി വളര്‍ത്തല്‍ ഇസ്്‌ലാം പ്രോല്‍സാഹിപ്പിച്ച കാര്യമാണ്. നബി (സ) തങ്ങള്‍ എപ്രകാരമാണ് തിരകേശം വളര്‍ത്തി പരിപാലിച്ചിരുന്നതെന്ന് ഹദീസുകളില്‍ കാണാം. പിരടിലേക്ക് ഇറങ്ങാത്ത വിധംപിറകോട്ട് ഒതുക്കി വെച്ചു കേശമായിരുന്നു നബി (സ) തങ്ങളുടേത്. ചില സമയങ്ങളില്‍ വെട്ടിച്ചെരുതാക്കിയതായിട്ടും കാണപ്പെട്ടിരുന്നു. മറ്റൊന്ന് അറിവിന്റെ കവാടമായ അലി (റ)വന്റെ ചര്യയാണ.് തത്വത്തില്‍ നബി (സ) തങ്ങളുടെ ചര്യതന്നെ. എന്റേയും സന്മാര്‍ഗ്ഗ ദര്‍ശികളായ എന്റെ പ്രതിനിധികളുടെയും ചര്യ നിങ്ങള്‍ മുറുകെ പിടക്കണമെന്ന് നബി (സ) തങ്ങള്‍ നമ്മോട് അരുള്‍ ചെയ്തിട്ടുണ്ട്. തലമുടി പിരപൂര്‍ണ്ണമായി മുണ്ഡനം ചെയ്യുന്ന രീതിയായിരുന്നു അലി (റ) വിന്റേത്. ചുരുക്കത്തില്‍ മുടി എല്ലായിടത്തും ഒരുപോലെ നീട്ടിവളര്‍ത്തി ചെവിയിലേക്കും പിരടിയിലേക്കും ഇറങ്ങാത്ത രൂപത്തില്‍ വെട്ടി പിറകോട്ട് ഒതുക്കി നിര്‍ത്തുക. അല്ലെങ്കില്‍ എല്ലായിടത്തും ഒരു പോലെ വെട്ടിച്ചെറുതാക്കുക. അതുമല്ലെഹ്കില്‍ പരിപൂര്‍ണ്ണമായി മുണ്ഡനം ചെയ്യുക. ഈ മൂന്ന് രീതികളല്ലാത്തവ മുഴുവനും അനിസ്്‌ലാമികവുമ മുസ്്‌ലിംകള്‍ കര്‍ശനമായി ഒഴിവാക്കേണ്ടതുമാണ്. പക്ഷേ ഖേദകരമെന്ന് പറയാം, കലര്‍പ്പില്ലാത്ത ഇസ്്‌ലാമിനെ സ്വഹാബികളില്‍ നിന്നും നേരിട്ട് വിര….നൂറ്റാണ്ടുകളുടെ ഇസ്്‌ലാമിക പാരമ്പര്യ കുടികൊലള്ളുന്ന കേരള മുസ്്‌ലിംകളെ പോലും വിശിഷ്യാ മാപ്പില മുസ്്‌ലിംകളെ പോലും ജൂത വൈറസുകള്‍ പിടികൂടിയിരിക്കുന്നു. പരിഷ്‌കൃതരെന്ന വകാശപ്പെടുന്ന പുതുതലമുറയുടെ ഹെയര്‍ സ്‌റ്റൈലുകള്‍ തീര്‍ത്തും അനിസ്്‌ലാമികമാണ്. പോലീസ് കട്ട്, മില്‍ട്രി കട്ട്, അപ്പാച്ചി കട്ട്, ഫ്‌ലവര്‍ കട്ട് ഇങ്ങനെ പോവുന്നു ആധുനികന്മാരുടെ ഹെയര്‍ സ്‌റ്റൈലുകള്‍.
തലമുടിയുടെ ഒരു ഭാഗം ചെറുതാക്കുകയും ബക്കി വളര്‍ത്തുകയും ചെയ്യുന്നത് നബി (സ)  തങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു സ്വഹാബി അദ്ധേഹത്തിന്റെ പുത്രനോടൊപ്പം തിരുസന്നിദ്ധിയിലെത്തി. ആ കുട്ടിയുടെ തലമുടി പകുതി ചെറുതാക്കിയും ബാക്കി ഭാഗം വളര്‍ത്തിയതുമായ അവസ്ഥയിലായിരുന്നു. ഇത് കണ്ടപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു: ഒന്നുങ്കില്‍ പരിപൂര്‍ണ്ണമായി വളര്‍ത്തുക, അല്ലെങ്കില്‍ മുണ്ഡനം ചെയ്യുക. അല്‍പഭാഗം വളര്‍ത്തുകയും ബാക്കി ചെറുതാക്കുകയും ചെയ്യുന്നത് ജൂതന്മാരുടെ ചര്യയാണ്. ആരെങ്കിലും ഒരു സമുദായത്തിനോട് സാദൃശ്യമായാല്‍ അവന്‍ അവരില്‍ പെട്ടവനാണെന്ന നബി വചനത്തിന്റെ ഗൗരവം ഉള്‍ക്കെള്ളാന്‍ ആധുനിക തലമുറ തയ്യാറാകുന്നില്ല എന്നത് ജൂത ക്രൈസ്തവ ആചാരങ്ങള്‍ മുസ്്‌ലിം ഹൃദയങ്ങളില്‍ എത്രത്തോളം സ്വാധീനിച്ചു എന്നത്് നമുക്ക് വ്യക്തമാക്കിത്തരുന്നു. ജൂത ലോപികള്‍ ഇസ്്‌ലാമിന്റെ സത്രുക്കളാണെന്ന് അവിതര്‍ക്കിതമായ രൂപത്തില്‍ എല്ലാവരും സമ്മതിക്കലോട് കൂടെത്തന്നെ അവരുടെ ചര്യകളെ അനുസരിക്കാന്‍ മുസ്്‌ലിം ചെറപ്പക്കാര്‍ മത്സരിക്കുന്നതെന്തിനാണെന്നാണ് നമുക്ക് ഇനിയും മനസ്സിലാക്കാത്തത്.
ഭൗതിക കലാലയങ്ങളുടെ അകത്തളങ്ങള്‍ സംസ്‌കാര ശ്യൂനതകൊണ്ട് മലീമസമായിരിക്കുന്നുവെന്ന് സമീപ കാലഘട്ടങ്ങളിലെ ചില സംഭവ വികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മത ചിനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരെ രണ്ടാം തരക്കാരായി കണക്കാക്കപ്പെടുന്നു വെന്നത് ഒട്ടുമിക്ക ഭൗതിക കലാലയങ്ങളുടേയും ദുരവസ്ഥയാണ്. സ്വഭാവികമായും ഭൗതിക വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇസ്്‌ലാമിക വേഷവിധാനങ്ങള്‍ ഉപേക്ഷിച്ച് പരിഷ്‌കൃതത്തെ കുറിച്ച് ചിന്തിക്കുന്ന ആധുനിക തലമുറക്കിടയില്‍ മതത്തിന്റെ അതിര്‍വരമ്പുകളെ കുറിച്ച് ചിന്തിക്കുന്നവരും സംസാരിക്കുന്നവരും ഒറ്റപ്പെടുന്നു. 
ശരീരത്തിന്റെ ഉയര്‍ന്നതും താഴ്ന്നതുമായ എല്ലാ ഭാഗങ്ങളുടെയും ആകൃതിയും വടിവും അന്യരുടെ മുമ്പില്‍ പ്രകടമാക്കുന്ന രീതിയിലാണ് ഭൂരിഭാഗം പെണ്‍കുട്ടികളുടെയും വസ്ത്രധരണ. ആണ്‍ വേഷം ധരിക്കുന്നവരും വിരളമല്ല. ആണ്‍കുട്ടികളാകട്ടെ മുട്ടിനു മുകളലുള്ള ട്രൗസറും ബനിയനും ധരിച്ച് പിടഞ്ഞാരന്മാരുടെ സുന്നത്തെടുക്കാന്‍ പാട്‌പെടുന്നു. മാനഭംഗങ്ങളും ബലാല്‍സംഘങ്ങളും സ്വവര്‍ഗ്ഗരതികളും വര്‍ധിച്ച് വരുന്ന ഒരു പ്രാകൃത സംസ്‌കാരം മാത്രമേ ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങള്‍ നേടിത്തിന്നിട്ടുള്ളൂ. പുരുഷന്‍ സ്ത്രീ വേഷം ധരിക്കലും സ്ത്രീ പുരഷ വേഷം ധരിക്കലും ഇസ്്‌ലാം കര്‍ശനമായി നിരോധിച്ച കാര്യമാണ്. ജൂത ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരലും തഥൈവ.
സ്ത്രീ പുരുഷനും അനുയോജ്യമായ വേഷവിധനങ്ങളാണ് ഇസ്്‌ലാം വിഭാവനം ചെയ്യുന്നത്. ഹിജാബ് ധരിക്കല്‍ ഇന്നൊരു ഫേഷനായി മാറിയതിനാല്‍ ചിലരെങ്കിലും ഇത് ധരിക്കാന്‍ മടിക്കാണിക്കാറില്ല. പക്ഷെ ശരീരത്തിലന്റെ വടിവുകള്‍ വ്യക്തമാക്കുന്ന മോഡേണ്‍ പര്‍ദ്ധകള്‍ക്കൊപ്പം ഹിജാബ് ധരിച്ച് ഇസ്്‌ലാമിന്റെ പവിത്രമായ വേഷത്തെ കളങ്കപ്പെടുത്തുന്നത് ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്നു.
താടിവളര്‍ത്തല്‍ തിരുചര്യയില്‍ പെട്ടതും സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതുമാണ്. പക്ഷെ, താടി സൗന്ദര്യത്തിന്റെ ഭാഗമാണെന്ന് പുതുതലമുറക്ക് മനസ്സിലായത് ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളഇയും താടി വളര്‍ത്തി സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടപ്പോഴാണ്. അതിനും മുമ്പ് താടി വളര്‍ത്തല്‍ അപരിഷ്‌കൃതവും സംസ്‌കാരശൂന്യവുമായ പ്രവര്‍ത്തികളില്‍ പെട്ടതായിരുന്നു. ഭൗതിക വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഒരു പറ്റം മത വിദ്യാര്‍ത്ഥികള്‍ പോലും ഈ ജൂത ഹെയര്‍ സ്‌റ്റൈലിലേക്കും പാശ്ചാത്യന്‍ വസ്ത്രധാരണയിലേക്കും മാനവികമായി താത്പര്യം പ്രകടിപ്പിക്കുന്നവരായി മാറിയിരിക്കുന്നു. ചിലരെങ്കിലും അവസരം കിട്ടുമ്പോള്‍ സാഹചര്യങ്ങള്‍ക്കടിപ്പെട്ട് ജൂത സംസ്‌കാരത്തില്‍ വീണുപോകുന്നു എന്നത് ഭാവി മുസ്്‌ലിംകളുടെ സംസ്‌കാരിക അപജയത്തിലേക്കുള്ള വ്യക്തമായ സൂചനയാണ്. ഇസ്്‌ലാമിന്റെ ചിനങ്ങളും ചര്യകളും അല്‍പാല്‍പമായി ലോകത്ത് നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നത് നാം വിസ്മരിക്കുരുത്. 
സത്യത്തില്‍ സംസ്‌കാര ശൂന്യത മുസ്്‌ലികളില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ജൂതന്മാര്‍ നൂറ് ശതമാനം വിജയിക്കുകയും അതിനെ നിരാകരിച്ച് ഇസ്്‌ലാമിക ചര്യകള്‍ മുറുകെ പിടിക്കുന്നതില്‍ മുസ്്‌ലിം സമുദായം വന്‍ തോല്‍വി ഏറ്റ് വാങ്ങുകയും ചെയ്തു എന്ന് വേണം പറയാന്‍. അന്ത്യനാളടുക്കുമ്പോള്‍ എന്റെ ചര്യകള്‍ മുറുകെ പിടിക്കുന്നവര്‍ക്ക് നൂറ് രക്തസാക്ഷികളുടെ പ്രതിഫലമുണ്ടെന്ന് പ്രവാചകാധ്യാപനത്തിന്റെ പ്രസക്തി ചെറുതല്ല. പ്രതികൂല സാഹചര്യത്തില്‍ ഇസ്്‌ലാമികാശയങ്ങളും ആചാരങ്ങളും മുറുകെ പിടിക്കാന്‍ ശ്രമകരമായ ദൗത്യമാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍ ഒഴുക്കിനെതിരെ നീന്താന്‍ നിര്‍ബന്ധിതരാണ.്
   ഏതെങ്കിലും രാമന്റെയും ലക്ഷ്മിയുടെയും ജീവിത മാറ്റങ്ങളെ കുറിച്ചല്ല നാം ചര്‍ച്ച ചെയ്തത്. റേഷന്‍ കാര്‍ഡില്‍ അറബി പേരുള്ള മുസ്്‌ലിം നാമധാരികളുടെ ഇന്നത്തെ ഫാഷന്‍ ഭ്രമത്തെ കുറിച്ചാണ് നാം ഇതുവരെ വായിച്ചത്. എട്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമൂഹത്തിനിടയില്‍  നിന്ന് മുസ്്‌ലിമിനെയും ഹൈന്ദവനെയും ക്രൈസ്തവനെയും വേഷവിധാനങ്ങള്‍ മുഖേന തിരിച്ചറിയാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് സമൂഹത്തിനിടയിലേക്കിറങ്ങിയാല്‍ ആരോട് സലാം പറയേണ്ടതെന്ന് പോലും മനസ്സിലാക്കാത്ത രുപത്തില്‍ മുസ്്‌ലിം ചെറുപ്പക്കാര്‍ അമുസ്്‌ലിംകളുടെ സംസ്‌കാരത്തിന്റെ അനുഭാവികളായിമാറി എന്നതാണ് വസ്ഥുത. മടക്കം അനിവാര്യമാണെന്ന് ചുരുക്കം, തുടക്കം നമ്മില്‍ നിന്ന് തന്നെയാകട്ടെ.
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ബിസ്മിയെക്കുറിച്ച് അല്‍പം

Next Post

കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

രോഷാഗ്നി

 |മുഹമ്മദ് ഫവാസ് അകമ്പാടം| ഇന്നിവിടം ചോര ചിന്തുകയാണ്…! ഒപ്പം ആളിപ്പടരുന്ന ജനരോഷവും… കേവലം…